Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wall Collapsed

Wayanad

ക​ന​ത്ത​മ​ഴ​യി​ല്‍ മ​തി​ല്‍​ ത​ക​ര്‍​ന്ന് റോ​ഡി​ലേ​ക്ക് പ​തി​ച്ചു: സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ പാ​ര്‍​ശ്വ​ഭാ​ഗ​ത്തെ മ​തി​ല്‍​കെ​ട്ട് ത​ക​ര്‍​ന്ന് ക​ല്ലും മ​ണ്ണും റോ​ഡി​ലേ​ക്ക് വീ​ണു.
ബ​ത്തേ​രി മ​ന്ത​ണ്ടി​കു​ന്നി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. എ​ട്ട​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ ക​ല്ലും സി​മ​ന്‍റ് ക​ട്ട​യും ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച മ​തി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​തോ​ടെ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. അ​ധി​കൃ​ത​ര്‍ മ​ണ്ണും ക​ല്ലും നീ​ക്കം​ചെ​യ്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

എ​ന്നാ​ല്‍ മ​തി​ല്‍​ത​ക​ര്‍​ന്ന​തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. വീ​ടു​ക​ളോ​ട് ചേ​ര്‍​ന്നും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ന്‍റെ ത​ക​ര്‍​ന്ന മ​തി​ല്‍​കെ​ട്ടി​ന്‍റെ തു​ട​ര്‍​ഭാ​ഗ​മു​ണ്ട്. ഇ​തും ത​ക​രു​മോ എ​ന്ന ഭ​യ​പ്പാ​ടി​ലാ​ണ് സ​മീ​പ​വാ​സി​ക​ള്‍. മ​തി​ലി​ടി​ഞ്ഞ് വീ​ണ് കോ​ണ്‍​ക്രീ​റ്റ് റോ​ഡി​നും വി​ള്ള​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും മ​തി​ല്‍ ത​ക​ര്‍​ന്ന് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് സ​മീ​പ​ത്തെ വീ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up